കൃഷിഭൂമിയില്‍ അനധികൃത ചെങ്കല്‍ഖനനം


പെരിയ: പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ കൃഷിഭൂമിയില്‍ അനധികൃത ചെങ്കല്‍ ഖനനം നടത്തുന്നു.
പെരിയ വില്ലേജിലെ റിസ.നമ്പര്‍: 291 ല്‍ പ്പെട്ട സ്ഥലത്താണ് കൃഷിഭൂമിയില്‍ അനധികൃത ചെങ്കല്‍പണ പ്രവര്‍ത്തിക്കുന്നത്. ദിവസേന ലോഡ് കണക്കിന് ചെങ്കല്ലുകളാണ് ഇവിടെനിന്നും മുറിച്ചെടുത്ത് കടത്തിക്കൊണ്ടുപോകുന്നത്. പെരിയാട്ടടുക്കത്തെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണത്രെ ചെങ്കല്‍പണ പ്രവര്‍ത്തിക്കുന്നത്. ഇത് സംബന്ധിച്ച് റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നും അധികൃതരുടെ ഒത്താശയോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Post a Comment

0 Comments