പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്ന യുവാവ് അറസ്റ്റില്‍


കണ്ണൂര്‍: പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചക്കരക്കല്ലിലാണ് സംഭവം. ബാവോട് സ്വദേശി സുമേഷാണ് പിടിയിലായത്. മരത്തിനിടയില്‍ കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് പശു ചത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സുമേഷ് അയല്‍വാസി സമീറയുടെ പശുക്കിടാവിനെ കയറഴിച്ച് കൊണ്ടുപോയത്. ആളൊഴിഞ്ഞ പറമ്പില്‍ മരങ്ങള്‍ക്കിടയില്‍ കെട്ടിയായിരുന്നു ക്രൂര പീഡനം. ഇരുകാലുകളും കൂട്ടിക്കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി പശു ചാവുകയായിരുന്നു.
മുമ്പ് തള്ളപ്പശുവിനേയും സുമേഷ് സമാന രീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് സമീറ പറയുന്നു. എന്നാല്‍ പശുവിനെ ജീവനോടെ തിരിച്ച് കിട്ടിയതുകൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്ന് പശുവിന്റെ ഉടമ സമീറ പറഞ്ഞു. പശുവിനെ മാറ്റിക്കെട്ടാന്‍ നോക്കുമ്പോഴാണ് കിടാവിനെ കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.
പശുക്കിടാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ഭവനഭേദനം, മോഷണം, മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. സംഭവസ്ഥലത്ത് നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന വസ്ത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ സുമേഷിനെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments