കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട്: സംസ്ഥാന യുവജനോത്സവ കാലത്ത് വിത്തെറിഞ്ഞ് പാകമായ ചിറ്റേനി കൃഷിയുടെ കൊയ്ത്തുത്സവം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. കൃഷിഭൂമി ക്ലബിന് വിട്ട് നല്‍കിയ ഒ.സി.രാജഗോപാലന് ആദ്യ കറ്റ നല്‍കിയാണ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തത്. മുതിര്‍ന്ന കര്‍ഷകരെ എം.പി. ആദരിച്ചു.
ക്ലബ് പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷംവഹിച്ചു. ഡിസിസി സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണന്‍, വാര്‍സ്‌കൗണ്‍സിലര്‍ കെ.കെ.ഗീത, ഡി. കെ.ടി. എഫ് ജില്ലാ പ്രസിഡണ്ട് വാസുദേവന്‍, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് യു.വി.എ.റഹ്മാന്‍, എ.മോഹനന്‍ നായര്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍, ഒ.സി.രാജഗോപാലന്‍, കരുണാകരന്‍, സി.കെ.ബാബുരാജ്, പ്രശാന്ത് മാസ്റ്റര്‍, ഗോപിനാഥന്‍ ചിറ്റായിക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
ക്ലബ് സെക്രട്ടറി തോമസ് മാസ്റ്റര്‍ സ്വാഗതവും, രാജന്‍ ഐങ്ങോത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments