വേലാശ്വരം ഗവ. യു. പി. സ്‌കൂളില്‍ ഏഴാംതരത്തില്‍ നിന്നും പിരിഞ്ഞവരുടെ സംഗമം


കാഞ്ഞങ്ങാട്: പോയകാലത്തിന്റെ ഒരു പിടി നല്ല ഓര്‍മ്മകള്‍ അയവിറക്കി വേലാശ്വരം ഗവ. യു. പി. സ്‌കൂളില്‍ 7-ാം ക്ലാസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ചു.
1993-94 വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമംവെള്ളരിക്കുണ്ട് ആര്‍ ടി.ഒ എം. വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി. ഹരീഷ് അധ്യക്ഷത വഹിച്ചു.കവി.സി എം വിനയചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പഴയകാല അധ്യാപകരായ പി എ. നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍, അമ്മിണികുട്ടി ടീച്ചര്‍,എം. പി മുരളീധരന്‍ മാസ്റ്റര്‍,ടി. ശ്രീധരന്‍ മാസ്റ്റര്‍, കെ.വി ബാലന്‍മാസ്റ്റര്‍, വേണു മാസ്റ്റര്‍,വി വിഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,പി. ശ്രീധരന്‍ മാസ്റ്റര്‍,റോഷിനി ടീച്ചര്‍,പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, കെ.പി. ദാക്ഷായണി ടീച്ചര്‍,പി. വിജയി ടീച്ചര്‍,രോഹിണി ടീച്ചര്‍,വിജയന്‍ മാസ്റ്റര്‍,ഷൈലജ ടീച്ചര്‍,സ്‌നേഹപ്രഭ ടീച്ചര്‍,വത്സല ടീച്ചര്‍,ഉമ ടീച്ചര്‍ എന്നിവരെയും സ്‌കൂളിലെ പ്യുണ്‍ ആയിരുന്നു പി. രാമകൃഷ്ണന്‍ , ഉച്ച ഭക്ഷണം പാചകം ചെയ്ത കമ്മാടത്തു അമ്മ എന്നിവര്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു. വേലാശ്വരം ഗവ. യു. പി. സ്‌കൂളിലെക്ക് നല്‍കുന്ന 70000 രൂപ വില വരുന്ന സൗണ്ട് സിസ്റ്റം ഹെഡ്മാസ്റ്റര്‍ സി പി വി.വിനോദ് കുമാര്‍ ഏറ്റുവാങ്ങി. പി.ടിഎ. പ്രസിഡണ്ട് എ. ഗംഗാധരന്‍. വനജരാജന്‍, കെ അനീഷ്, പി.പി. ജയന്‍ മാസ്റ്റര്‍, ബി.വി.വേലായുധന്‍, കൂട്ടായ്മയുടെ പ്രവാസി പ്രതിനിധികളായ കെ. വിനോദകുമാര്‍, വി. പ്രശാന്ത് കുമാര്‍. തുടങ്ങിയവര്‍ സംസാരിച്ചു. വി. പ്രമോദ് കോമരം സ്വാഗതവും സുമ പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments