തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിച്ച ഭോജനശാല തുറന്നു


കോട്ടപ്പാറ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജില്ലയിലെ ആദ്യ ഭോജനശാല മടിക്കൈ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് വാഴക്കോട് ജിഎല്‍പി സ്‌കൂളിലെ കുട്ടികള്‍ വേണ്ടി ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു തുറന്ന് കൊടുത്തു.
ആദ്യമായി നാട്ടില്‍ എത്തിയ കലക്ടറെ വന്‍ജനാവലിയോടെയാണ് സ്വീകരിച്ചത്. മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ജോലിയില്‍ എസ് ടി വിഭാഗത്തില്‍ 200 ജോലി പൂര്‍ത്തിയാക്കിയ കെ.വെള്ളച്ചി നെല്ലിയടുക്കം ,പി.നാരായണി പെരൂര്‍, പി നാരായണി കരക്കക്കാല്‍ എന്നിവരെ കലക്ടര്‍ ആദരിച്ചു. എം ജി എന്‍ ആര്‍ ഇ ജി എസ് എഞ്ചിനീയര്‍ കെ.പി ഷെരീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ പ്രമീള , അസിസ്റ്റന്റ് സെക്രട്ടറി വി മധുസൂദനന്‍ ,എ ഇ.ഒ. പി വി.ജയരാജ് ,ബി ആര്‍ സി യു.സജീഷ് പ്രോജക്ട് ഡയറക്ടര്‍ കെ.പ്രദീപന്‍ വി.ഓവര്‍സിയര്‍മാരായ അവനിഷ് ,സിദ്ധാര്‍ത്ഥ് ,വാര്‍ഡ് വികസന കണ്‍വീനര്‍ പി മനോജ് കുമാര്‍,സമിതിയംഗം എ.വേലായുധന്‍, മുന്‍ മെമ്പര്‍ എം ശങ്കരന്‍ വാഴക്കോട് ,പി ടി.എ പ്രസിഡണ്ട് പി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ ബിജി ബാബു സ്വാഗതവും, പ്രധാന അധ്യാപകന്‍ പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സ്‌കൂളിന്റെ പഠനോല്‍സവം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടിയും അരങ്ങേറി. പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങളായ പി.വി രുഗ്മണി, പി.ഗീത ,എം ജി എന്‍ ആര്‍ ഇ ജി എസ് സ്റ്റാഫ് ലീല , സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ സി.കമാരന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments