കരിന്തളം: ഓര്‍ക്കാപ്പുറത്തുണ്ടായ വേനല്കാറ്റില് വീടിന്റെ മേല്‍ക്കുര പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടമ്മയും രണ്ടുവയസുള്ള കൊച്ചുമകളും അത്ഭുതകരമായി രക്ഷപ്പെട്ടു.
കരിന്തളം വട്ടക്കല്ലിലെ കുമാരന്റെ വീടാണ് ഇന്ന് രാവിലെയുണ്ടായ വേനല്കാറ്റില് തകര്‍ന്നത്. വീട് തകരുന്ന ഒച്ചകേട്ട് വീട്ടിനകത്തുണ്ടായിരുന്ന കുമാരന്റെ ഭാര്യ പത്മാവതി, രണ്ടുവയസുള്ള കൊച്ചുമകളുമായി വീടിന് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
0 Comments