അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു


അബുദാബി: അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20ന് അബുദാബിയില്‍ സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് സീസണ്‍ 5 ന്റെ ബ്രോഷര്‍ പ്രകാശനം കൂട്ടായ്മ ചെയര്‍മാനും സെയ്ഫ് ലൈന്‍ ഗ്രൂപ്പ് എം.ഡിയുമായ അബൂബക്കര്‍ കുറ്റിക്കോല്‍ ഡി പി എച്ച് എം ഡി ലത്തീഫിന് നല്‍കി പ്രകാശനം ചെയ്തു.
അബുദാബി അല്‍ ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് പ്രമുഖരായ എട്ട് ട്ടീമുകളെ പങ്കെടുപ്പിച്ച് ഫുട്‌ബോള്‍ മത്സരം നടക്കുന്നത്. ചടങ്ങില്‍ പ്രസിഡണ്ട് മുഹമ്മദ് ആലംപാടി അധ്യക്ഷം വഹിച്ചു.
സെയ്ഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫിനാന്‍സ് ഹെഡ് ശാഹുല്‍ കൈനിക്കര, എച്ച് ആര്‍ ഹെഡ് ഹാഷിര്‍ നജീബ്, പ്രവീണ്‍, കൂട്ടായ്മയുടെ ബോര്‍ഡ് അംഗങ്ങളായ സെഡ് എ മൊഗ്രാല്‍, റാഷിദ് എടത്തോട്, സെക്രട്ടറി തസ്ലീം ആരിക്കാടി, സോക്കര്‍ ഫെസ്റ്റ് ചെയര്‍മാന്‍ സാബിര്‍ ജര്‍മന്‍, കോഡിനേറ്റര്‍ മഹ്‌റൂഫ് ബെവിഞ്ച, റഫീഖ് കുമ്പള എന്നിവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

0 Comments