കൊറോണ വൈറസ്: മാതൃകയായി നീലേശ്വരം; മതചടങ്ങുകള്‍ ലഘൂകരിക്കാന്‍ തീരുമാനം


നീലേശ്വരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുസജ്ജമാക്കുന്നതിന്റെ ഭാഗമായി നീലേശ്വരം നഗരസഭാ പരിധിയില്‍ ക്ഷേത്രോത്സവങ്ങളും മറ്റ് ആരാധനാലയങ്ങളുടെ ആചാരചടങ്ങുകളും ലഘൂകരിക്കാന്‍ വിവിധമത സംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
ക്ഷേത്രങ്ങളിലെðപൂരോത്സവവും അനുബന്ധപരിപാടികളും ലഘൂകരിക്കുകയും ക്രമീകരിക്കുകയും ചെയ്യും. പൂരത്തിന്റെ ഭാഗമായി മറത്തുകളി, പൂരക്കളി എന്നിവയും ജുമാമസ്ജിദുകളില്‍ നടക്കുന്ന നിസ്‌കാരങ്ങളും ചടങ്ങുകളില്‍ ഒതുക്കും. ഏതൊരു സാഹചര്യത്തിലും പരമാവധി നാല്‍പ്പതില്‍ താഴെ മാത്രം ആളുകള്‍ ഒത്തുചേരുന്ന വിധത്തിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചത്.
യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ അദ്ധ്യക്ഷം വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എ.കെ. കുഞ്ഞികൃഷ്ണന്‍, പി.പി.മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി.ഭാര്‍ഗ്ഗവി, എ.വി. സുരേന്ദ്രന്‍, കെ.വി. രാധ, കെ.തങ്കമണി, പി. മനോഹരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി.ആര്‍.ഒ. ബാലകൃഷ്ണന്‍.ബി നന്ദിയും പറഞ്ഞു. നീലേശ്വരം സലഫി മസ്ജിദില്‍ ഇനി ഒരു അറിയിപ്പുണ്ടാകും വരെ നിസ്‌കാരമോ മറ്റ് ചടങ്ങുകളോ ഉണ്ടാകില്ലെന്ന് പള്ളിഭാരവാഹികളും അറിയിച്ചു.

Post a Comment

0 Comments