പ്രതിഷ്ഠാദിന മഹോത്സവം ആഘോഷകമ്മറ്റി രൂപീകരിച്ചു


കാഞ്ഞങ്ങാട്: കൊളവയല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ മെയ് 3, 4, 5 തീയതികളില്‍ നടക്കുന്ന പ്രതിഷ്ഠാദിന മഹോല്‍സവ വിജയത്തിന് വേണ്ടി 101 അംഗ ആഘോഷകമ്മറ്റി രൂപികരിച്ചു. യോഗത്തില്‍ ക്ഷേത്രം പ്രസിഡണ്ട് സി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി കെ.വി.ലക്ഷ്മണന്‍ (ചെയര്‍മാന്‍),നാരായണന്‍, ഭരതന്‍ കാറ്റാടി, സി വിരാജു. (വൈസ്‌ചെയര്‍മാന്‍മാര്‍) രവി കൊളവയല്‍ (ജനറല്‍ കണ്‍വീനര്‍). അശോകന്‍ കൊത്തിക്കാല്‍, ടി കെ സനു, പ്രകാശന്‍, ഡോക്ടര്‍ ബാലകൃഷ്ണന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍). ദാമോദരന്‍ കൊത്തിക്കാല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറി പ്രവീണ്‍ കൊളവയല്‍ സ്വാഗതവും രവി കൊളവയല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments