പെരിയ: കല്യോട്ട് ഇരട്ടക്കൊലകേസ് അന്വേഷണത്തില്‍ സി.ബി.ഐ പോലും നിസഹായരായിക്കുകയാണെന്ന് കൊല്ലപ്പെട്ട ശരത്ലാലിന്റെ പിതാവ് സത്യന് ജന്മദേശത്തോട് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കൈമാറാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്നും സി.ബി.ഐ ക്ക് കോടതിയില്‍ പറയേണ്ടിവന്നു. കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇതുവരെയും അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തത്.
കോടതിയുടെ നിര്‍ദ്ദേശങ്ങള്‍പോലും പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് കൈമാറാമെന്ന് നാല് മാസം മുമ്പെ തന്നെ കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിട്ടും ഇതുവരെയും അതിന് തയ്യാറായിട്ടില്ല. തങ്ങളുടെ ടെലിഫോണ്‍കോളുകള്‍ പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടാത്തതാണ് തുടര്‍ അന്വേഷണത്തിന് തടസമാകുന്നതെന്നും സത്യന് പറഞ്ഞു.
0 Comments