ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മരിച്ചു


പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിലുള്ള പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിയുടെ അച്ഛന്‍ മരിച്ചു. ചൈനയില്‍ നിന്നെത്തി പത്തുദിവസമായി വീട്ടില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന കുട്ടിയുടെ അച്ഛനാണ് മരിച്ചത്. ഇവര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
എറണാകുളത്തുവെച്ചാണ് കുട്ടിയുടെ പിതാവ് മരിച്ചത്. സംസ്‌കാരം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ പ്രോട്ടോകള്‍ പ്രകാരം നടത്താനാണ് തീരുമാനം. അതിനിടെ, പത്തനംതിട്ടയില്‍ 9 പേര്‍ക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

Post a Comment

0 Comments