ആസ്പയര്‍ സിറ്റി ക്ലബ് ബെഡ് ഷീറ്റും മാസ്‌കുകളും നല്‍കി


പടന്നക്കാട് : പടന്നക്കാട് ആസ്പയര്‍ സിറ്റി ക്ലബ് ജില്ലാ ആശുപത്രിയിലേക്ക് സ്റ്റീല്‍ അലമാരയും കൊറോണ വാര്‍ ഡിലേക്ക് 60 ബെഡ്ഷീറ്റുകളും മാസ്‌ക്കുകളും ആശുപത്രി സുപ്രണ്ട് ഡോ.പ്രകാശിന് കൈമാറി.
കൊറോണ രോഗ ഭീഷണിയുടെ സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ ബെഡ്ഷീറ്റും അവ സൂക്ഷിക്കുന്നതിന് അലമാരയും ആവശ്യമാണെന്നറിഞ്ഞതിനാല്‍ ക്ലബിന്റെ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവ നല്‍കിയത്. ക്ലബ് പ്രസിഡണ്ട് ടി.സത്യന്‍, ജനറല്‍ സെക്രട്ടറി അബ്ദുള്‍ റസാക്ക് തായിലക്കണ്ടി, രക്ഷാധികാരി ജോയ് ജോസഫ്, ട്രഷറര്‍ അഷ്‌ക്കറലി, വൈസ് പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് മറ്റ് ഭാരവാഹികളായ അനൂപ് കീനേരി, അരുണ്‍ കിഷോര്‍, ടി. കുഞ്ഞികൃഷ്ണന്‍, ഡോ. സി.കെ.പി.കുഞ്ഞബ്ദുള്ള, ഡോ. ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments