അമ്മാളുഅമ്മക്ക് വനിതാദിനത്തില്‍ ആദരം


ഹരിപുരം: വാര്‍ധക്യത്തിന്റെ അവശതയിലും ചിത്രകലയെ ഉപാസിച്ച് അതിജീവനത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കുന്ന ടി വി അമ്മാളുവമ്മയെ ലോകവനിതാദിനത്തില്‍ ചാലിങ്കാല്‍ പ്രിയദര്‍ശിനി ക്ലബ്ബ് ആദരിച്ചു.
അമ്മാളുവമ്മയുടെ ചാലിങ്കാല്‍ കല്ലുമാളത്തിലെ വീട്ടില്‍വെച്ചാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്.ഡി സി സി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ പെരിയ, സി കെ അരവിന്ദന്‍, വാര്‍ഡ് മെമ്പര്‍മാരായ സി കൃഷ്ണകുമാര്‍, സി ശശിധരന്‍, യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാഗേഷ് പെരിയ, പത്മനാഭന്‍ ചാലിങ്കാല്‍, എ കൃഷ്ണന്‍ മീങ്ങോത്ത്, ചന്ദ്രശേഖരന്‍ നായര്‍, ശിവപ്രസാദ്, സി അനീഷ്‌കുമാര്‍, പ്രമോദ് ചെക്യാര്‍പ്പ്, ശ്രീഷ്മ, കാവ്യ ബി എല്‍, ശശി ചെക്യാര്‍പ്പ് എന്നിവര്‍ സംസാരിച്ചു. സി മനോജ്കുമാര്‍ സ്വാഗതവും വി മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments