സഹകരണ മേഖലയെ ഇടതുസര്‍ക്കാര്‍ തകര്‍ക്കും


കാഞ്ഞങ്ങാട്: പ്രാഥമിക സഹകരണ സംഘങ്ങളുടെ സ്വാതന്ത്ര്യം പൂര്‍ണമായും അടിയറ വെച്ചു കൊണ്ടുള്ള കേരള ബേങ്ക് രൂപീകരിക്കുവാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം സഹകരണ മേഖലയെ വന്‍ പ്രതിസന്ധിയിലേക്കെത്തിച്ചിരിക്കുകയാണെന്ന് സഹകരണ ജനാധിപത്യ വേദി കാസര്‍കോട് ് ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉല്‍ഘാടനം ചെയ്തു.സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ആദ്ധ്യക്ഷം വഹിച്ചു.
ഡി.സി.സി വൈസ് പ്രസിഡണ്ട് കെ.കെ. രാജേന്ദ്രന്‍, കെ.സി.ഇ.എഫ് വനിതാ വിഭാഗം സംസ്ഥാന കണ്‍വീനര്‍ പി.ശോഭ, വി.കൃഷ്ണന്‍, പ്രവീണ്‍ തോയമ്മല്‍, എം.കെ .മാധവന്‍ നായര്‍, പി.ഭാസ്‌ക്കരന്‍നായര്‍, എസ്.ജെ.ദിവാകര്‍, പവിത്രന്‍. സി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
സഹകരണ ജനാധിപത്യ വേദി ജില്ലാ കണ്‍വീനര്‍ എം.അസിനാര്‍ സ്വാഗതവും മാത്യു സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments