വാളയാര്‍ കേസ്: വെറുതെവിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം


കൊച്ചി: വാളയാര്‍ കേസില്‍ വെറുതെവിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അറസ്റ്റ് ചെയ്ത ശേഷം പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം. വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാരും കുട്ടികളുടെ അമ്മയും സമര്‍പ്പിച്ച അപ്പീലില്‍ ആണ് ഹൈക്കോടതി നിര്‍ദ്ദേശം. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വിചാരണ കോടതി ആറ് കേസുകളിലായി നാല് പ്രതികളെയാണ് വെറുതെ വിട്ടത്. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകള്‍ പോലും പരിഗണിക്കാതെയാണ് വിചാരണ കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ അപ്പീല്‍. വാളയാറില്‍ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

0 Comments