സീനിയര്‍ സിറ്റിസണ്‍ഫോറം വാര്‍ഷിക സമ്മേളനം നടത്തി


രാജപുരം: മാര്‍ച്ച് 27, 28 തീയ്യതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന 23-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കള്ളാര്‍ പഞ്ചായത്ത് വാര്‍ഷിക സമ്മേളനം കള്ളാര്‍ വ്യാപാരി ഭവനില്‍ നടത്തി.
കെ.എസ്.സി.എഫ് സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജോണ്‍ പ്ലാച്ചേരി അധ്യക്ഷം വഹിച്ചു. കെ.എസ്.സി.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് ടി.തയ്യില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരണാധികാരി പി. പരമേശ്വരന്‍ തിരഞ്ഞെടുപ്പ് നടത്തി. സെക്രട്ടറി ലൂക്കോസ് മുളവനാല്‍ സ്വാഗതവും പി.ജെ.ജോസ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ജോണ്‍ പ്ലാച്ചേരി (പ്രസിഡണ്ട്), അബ്ദുള്‍ റഹിമാന്‍, ആന്റണി ജോര്‍ജ് (വൈസ് പ്രസിഡണ്ടുമാര്‍), എം.ജെ.ലൂക്കോസ് മുളവനാല്‍ (സെക്രട്ടറി), കുഞ്ഞിരാമന്‍.കെ.വി, എം.പി.ജോസ് മുപ്പാത്തിയില്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ജോര്‍ജ് വാണിയംപുരയിടത്തില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments