ലോട്ടറി ഏജന്റ്‌സ് സെല്ലേഴ്‌സ് ഫെഡറേഷന്‍ സമ്മേളനം


കാഞ്ഞങ്ങാട് : ഇതര സംസ്ഥാന ബിനാമി ലോട്ടറിമാഫിയകളുടെ നിര്‍ദ്ദേശാനുസരണം നികുതി നിരക്ക് 28 ശതമാനമായി ഏകീകരിച്ചകേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍തിരുത്തുക കേരളാലോട്ടറിയെ സംരക്ഷിക്കുക അന്യ സംസ്ഥാന ലോട്ടറികള്‍ക്കെതിരെ ജാഗ്രതപാലിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി ലോട്ടറിഎജന്റസ് ആന്റ സെല്ലേഴ്‌സ് യൂണിയന്‍(സിഐടിയു) സംസ്ഥാന കമ്മറ്റി മാര്‍ച്ച് 13 ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ മുന്നോടിയായുള്ള സംസ്ഥാന വാഹന പ്രചരണജാഥക്ക് കാഞ്ഞങ്ങാട് ആവേശകരമായ തുടക്കം.
സംസ്ഥാനജനറല്‍ സെക്രട്ടറി പി ആര്‍ ജയപ്രകാശ് ലീഡറും സംസ്ഥാന പ്രസിഡന്റ് വി എസ് മണി വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറി ടി ബി സുബൈര്‍ മാനേജറുമായ ജാഥ യൂണിയന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിഐടിയു സംസ്ഥാന കമ്മറ്റിയംഗവുമായ എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കാറ്റാടി കുമാരന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാനകമ്മറ്റിയംഗങ്ങളായ കെ ബാലകൃഷ്ണന്‍, വി വി പ്രസന്നകുമാരി, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ാമന്‍ വി വി രമേശന്‍ , ഡി വി അമ്പാടി, കെ വി രാഘവന്‍, യൂണിയന്‍ സംസ്ഥാന സെക്രട്ടറി ടി കെ നൗഷാദ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാസെക്രട്ടറി പി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. 12ന് വൈകിട്ട് നെടുമങ്ങാട്ടാണ് ജാഥ സമാപിക്കുന്നത്.

Post a Comment

0 Comments