കാഞ്ഞങ്ങാട്: റേഷന്‍ കടകളില്‍ പുതിയ സംവിധാനമായി ഏര്‍പ്പെടുത്തിയ ഇപോസ് മെഷിന് അപ്ഡേഷന് വൈകുന്നതിനാല്‍ റേഷന്‍ വിതരണം താറുമാറായി.
എല്ലാമാസവും വിതരണം അവസാനിക്കുന്നതിന്റെ പിറ്റേന്ന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തിരുവനന്തപുരം ഐ.ടി സെക്ഷനില്‍ നിന്ന് ഇപോസ് മെഷിനുകള്‍ അപ്ഡേറ്റ് ചെയ്യും. അതിനുശേഷം മാത്രമെ അടുത്ത മാസത്തെ വിതരണം നടത്താനാവു ഫെബ്രുവരി മാസത്തെ വിതരണം ഈ മാസം 3 -ാം തീയതിയാണ് അവസാനിച്ചത്. അതിനുശേഷം ഇപോസ് മെഷിനില്‍ അപ്ഡേറ്റ് ചെയ്തു നല്കാത്തതിനാല് വ്യാപാരികള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ല. കടയില്‍ സ്റ്റോക്ക് ഉണ്ടായിട്ടും റേഷന്‍ വാങ്ങാന്‍ വരുന്നവരെ മടക്കി അയക്കുന്നു. ഇതുമൂലം വ്യാപാരികള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നു. ചിലയിടങ്ങളില്‍ വാക്ക് തര്‍ക്കം വരെ ഉണ്ടാവുന്നുണ്ട്. മുന്‍ഗണനേതര കാര്‍ഡിന് 2 കിലോ അരി മാത്രം കൊടുക്കുന്നതും ഈ മാസം മുതല്‍ മുന്‍ഗണനേതര കാര്‍ഡിനും സബ്സിഡി വിഭാഗത്തിനും മണ്ണെണ്ണ നല്‍കാത്തതും പുന:പരിശോധിക്കണമെന്നും വാതില്‍പടി വിതരണം സുതാര്യമായ രീതിയില്‍ നടത്തണമെന്നും, സിവില്‍ സപ്ലൈസ് വകുപ്പിലെ മുന്‍ഗണനേതര കാര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ കാട്ടിക്കൂട്ടുന്നത് തീവെട്ടികൊള്ള അവസാനിപ്പിക്കണമെന്നും കേരള റേഷന്‍ എംപ്ലോയിസ് യൂണിയന് സി.ഐ.ടി.യു കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.നാരായണന്. പ്രസിഡണ്ട് പി.ശരത്ത് സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
0 Comments