കാണാതായ വിദ്യാര്‍ത്ഥിനി സ്റ്റേഷനില്‍ ഹാജരായി


നീലേശ്വരം: ദുരൂഹസാഹചര്യത്തില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി.
പുതുക്കൈയിലെ ഹരീഷിന്റെ മകള്‍ അഞ്ജന (22)യാണ് ഇന്നലെ വൈകീട്ട് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഞ്ജന വീട്ടില്‍ തിരിച്ചെത്താത്തതിനെതുടര്‍ന്ന് അമ്മ മിനി നീലേശ്വരം പോലീസ് സ്റ്റഷനില്‍ പരാതി നല്‍കിയിരുന്നു. നീലേശ്വരം പോലീസ് കേസ് ഹോസ്ദുര്‍ഗ് പോലീസിന് കൈമാറി. ഇതിനിടയിലാണ് അഞ്ജന ഇന്നലെ വൈകീട്ട് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായത്. സുഹൃത്തിന്റെ വീട്ടില്‍ പോയതെന്നാണ് അഞ്ജന മൊഴി നല്‍കിയത്. രാത്രിയില്‍ തന്നെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ അഞ്ജനയെ ബന്ധുക്കളാരും എത്താത്തതിനാല്‍ മഹിളാമന്ദിരത്തിലേക്കയച്ചു.

Post a Comment

0 Comments