സൗദിയില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം


കാസര്‍കോട് : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേയ്ക്ക് വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും.
ബി.എസ്.സി., എം.എസ്.സി., പി. എച്ച്.ഡി., യോഗ്യതയുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), എമര്‍ജന്‍സി, ജനറല്‍ നഴ്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം മാര്‍ച്ച് 16 മുതല്‍ 20 വരെ ബെംഗളൂരുവില്‍ അഭിമുഖം നടക്കും.
താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 12 നകം ംംം.ിീൃസമൃ ീീെേ.ീൃഴ ലൂടെ അപേക്ഷിക്കണം.കൂടുതല്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

Post a Comment

0 Comments