മരിച്ച പിതാവിനെ അവസാനമായി കാണാന്‍ കഴിയാതെ മക്കള്‍


നീലേശ്വരം: കൊറോണാഭീതിയെ തുടര്‍ന്ന് പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതെ മക്കള്‍.
ഇന്നലെ വൈകീട്ട് മരണപ്പെട്ട എഫ്.സി.ഐയിലെ മുന്‍ ഡ്രൈവര്‍ പുത്തരിയടുക്കം ചിന്മയാ വിദ്യാലയത്തിന് സമീപത്തെ സെബാസ്റ്റ്യന്‍ കുന്നേലിനെയാണ് (പാപ്പച്ചന്‍-78) വിദേശത്തുള്ള മക്കള്‍ക്ക് അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതെയായത്. സെബാസ്റ്റ്യന്റെ മക്കളായ ബെന്നി ബഹ്‌റൈനിലും, റെന്നിയും ഡെന്നിയും സൗദിയിലുമാണ്. ഡെന്നി നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. എന്നാല്‍ ബെന്നിയും റെന്നിയുമാണ് പിതാവിനെ ഒരു നോക്കാന്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ കൊറോണ രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് എത്തുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് നാട്ടുകാരും വീട്ടുകാരും അഭിപ്രായപ്പെട്ടതിനെതുടര്‍ന്നാണ് ഇരുവരും യാത്ര റദ്ദാക്കിയത്.
ലൂസിയാണ് സെബാസ്റ്റ്യന്റെ ഭാര്യ. മരുമക്കള്‍: ബിന്ദു, മഞ്ജു, സീനിയ.

Post a Comment

0 Comments