എസ് സി കുടുംബങ്ങള്‍ക്ക് ജലസംഭരണികള്‍ വിതരണം


ഉദുമ: 2019-20 എസ് സി കുടിവെള്ള പദ്ധതി ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ എസ് സി കുടുംബാഗങ്ങള്‍ക്ക് ജലസംഭരണികള്‍ വിതരണം ചെയ്തു.
നാലാംവാതുക്കല്‍ കോളനിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായില്‍ നിരവധി ക്ഷേമ പദ്ധതികളാണ് പഞ്ചായത്തല്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. 80 ഓളം കുടുംബങ്ങള്‍ക്ക് മൂവായിരത്തിലധികം രൂപ വരുന്ന ജലസംഭരണികളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബുബക്കര്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രഭാകരന്‍ അംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, ഹമീദ് മങ്ങാട്, സി ഡി എസ് അംഗം മഞ്ജുളാക്ഷി, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് വേണുഗോപാലന്‍,കരിം നാലാംവാതുക്കല്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments