മുറിയനാവിയെ കുടിയിരുത്താന്‍ പുതിയ വാര്‍ഡ് രൂപീകരിക്കും


കാഞ്ഞങ്ങാട്: സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനപ്രകാരം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് നാല് വാര്‍ഡുകള്‍ കൂടി രൂപീകരിക്കും.
നിലവില്‍ 43 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. ജനസംഖ്യ കൂടുതലുള്ള വാര്‍ഡുകളാണ് പുനര്‍നിര്‍ണ്ണയം നടത്തേണ്ടത്. തീരപ്രദേശത്താണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത്. ചില വാര്‍ഡുകളില്‍ 2000 വോട്ടര്‍മാര്‍വരെയുണ്ട്. 1000 വോട്ടര്‍മാരില്‍ അധികമായാല്‍ വാര്‍ഡ് വിഭജിക്കാമെന്നാണ് ചട്ടം. എങ്കിലും അരയിപുഴയുടെ കിഴക്ക് ഭാഗത്ത് സിപിഎമ്മിന് സ്വാധീനമുള്ള മേഖലകളില്‍ വാര്‍ഡിന്റെ എണ്ണം കൂട്ടാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. തീരപ്രദേശത്തെ മിക്കവാര്‍ഡുകളിലും മുസ്ലീംലീഗിനാണ് സ്വാധീനം. ഇതിനിടയില്‍ 40, 37, 38 വാര്‍ഡുകളില്‍നിന്നുള്ള വോട്ടര്‍മാരെ ഉള്‍പ്പെടുത്തി മഹമൂദ് മുറിയനാവിയെ മത്സരിപ്പിച്ച് കൗണ്‍സിലിലെത്തിക്കാന്‍ പുതിയ ഒരു വാര്‍ഡ് രൂപീകരിക്കാനും ആലോചനകള്‍ ശക്തമാണ്. മുസ്ലീം ലീഗ് കുടുംബാംഗമായ മഹമൂദ് മുറിയനാവി അമ്മാവന്‍ എന്‍.എ.ഖാലിദിനോട് ഉടക്കി മതില്‍ചാടി സിപിഎം പാളയത്തിലെത്തുകയായിരുന്നു. മുറിയനാവിയെ വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് സിപിഎം നിലപാട്. വി.വി.രമേശന്റെ എല്ലാ ഇടപാടുകള്‍ക്കും കണ്ണുംപൂട്ടി പിന്തുണപ്രഖ്യാപിക്കുന്ന വിശ്വസ്തനാണ് മഹമൂദ് മുറിയനാവി.
അതേസമയം പുതിയതായി രൂപീകരിക്കുന്ന വാര്‍ഡ് വനിതാസംവരണമായിപ്പോയാല്‍ മുറിയനാവിയുടെ സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങുകയും ചെയ്യും.

Post a Comment

0 Comments