ഒടയംചാല്‍: വാഹന പരിശോധനയ്ക്കിടെ എക്സൈസ് വാഹനത്തിലിടിച്ച് നിര്ത്താതെപേയ കാര്‍ ഡ്രൈവറെ ബേഡകം പോലീസ് അറസ്റ്റു ചെയ്തു. ഉദയപുരത്തെ ഹരികൃഷ്ണനെയാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ലഹരിപദാര്‍ത്ഥങ്ങള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച് കുറ്റിക്കോലില്‍ വാഹന പരിശോധന നടത്തുകയായിരുന്നു എക്സൈസ് സംഘം. ഇതിനിടെയെത്തിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയും സമീപത്തുണ്ടായിരുന്ന എക്സൈസിന്റെ വാഹനത്തിലിടിക്കുകയുമായിരുന്നു. ഇടിയില്‍ എക്സൈസിന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. എക്സൈസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.
0 Comments