വനിതാദിനം: അമ്മമാരെ ആദരിച്ചുകാഞ്ഞങ്ങാട്: ജെസിഐ കാഞ്ഞങ്ങാടിന്റെ വനിതാ വാരാഘോഷങ്ങളുടെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ ബാധിത ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ ആദരിച്ചു.
അമ്പലത്തറ സ്‌നേഹവീട്ടില്‍ നടന്ന ചടങ്ങില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മക്കള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ മാറ്റിവെച്ച അമ്മമാരായ രാധ, രാജലക്ഷ്മി, രാധാമണി, ഫാത്തിമ, റിന്‍സി, സുമതി, ഷിജിന, രശ്മി, രമ്യ, സുധ, രോഹിണി, ശാരദ, സുമിത്ര, പുഷ്പലത, അനീഷ എന്നിവരെ ജെസിഐ കാഞ്ഞങ്ങാടിന്റെ അംഗങ്ങളുടെ നേതൃത്വത്തില്‍ ആദരിച്ചു. പെരിയ പി എച്ച് സി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ.ലത ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ജെസിഐ പ്രസിഡണ്ട് പി.സത്യന്‍ അധ്യക്ഷനായി, മുനീസ. അമ്പലത്തറ, ഇ. പി ഉണ്ണികൃഷ്ണന്‍, എന്‍. സുരേഷ്, സജിത് കുമാര്‍, സുമേഷ്‌സുകുമാരന്‍, കെ .പ്രഭാകരന്‍., എന്നിവര്‍ സംസാരിച്ചു. ഐശ്വര്യ ശ്രീജിത്ത് സ്വാഗതവും നിതീഷ് കെ.വി നന്ദിയും പറഞ്ഞു.

Post a Comment

0 Comments