അജാനൂര്‍ : ഇക്ബാല്‍ ജംഗ്ഷനില്‍ കണ്ണൂര്‍ ഭാഗത്തു നിന്നും കെ.എസ്.ടി.പി റോഡുവഴി കാസര്‍കോടു ഭാഗത്തേക്കു പോവുകയായിരുന്ന ചരക്കുലോറി പോക്കറ്റു റോഡില്‍ തിരിഞ്ഞ് കെ.എസ്.ടി.പി റോഡിലേക്കു കയറുകയായിരുന്ന കാറിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റ് ലോറിക്കടിയില്പ്പെടുകയും കാറിന്റെ വലതുവശത്തെ ടയര്‍ ഊരിത്തെറിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേര്‍ന്നാണ് കാര്‍ തള്ളിമാറ്റിയശേഷം അതിനകത്തെ യാത്രക്കാരെ പുറത്തെടുത്തത്. ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചക്കാണ് അപകടം. അല്‍പ്പനേരം ഗതാഗത തടസം ഉണ്ടായി. കാഞ്ഞങ്ങാട് സൗത്ത് ഭാഗത്തുനിന്നും ഹോം ഗാര്‍ഡുമാരെ പിന്‍വലിച്ചതിനെ തുടര്‍ന്നു കണ്ടൈനര്‍ ലോറികളടക്കം വലിയ വാഹനങ്ങള്‍ കടന്നുവരുവാന്‍ തുടങ്ങിയതോടെ അപകടങ്ങള്‍ പതിവായി.
0 Comments