ഒമാനിലേക്ക് പോയ മലയാളിക്ക് കൊറോണ


കണ്ണൂര്‍ ഒമാനില്‍ മലയാളിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് ഇയാള്‍ നാട്ടില്‍ നിന്ന് ഒമാനിലേക്ക് തിരികെ എത്തിയത്. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 16ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനാ സാമ്ബിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇന്നലെയാണ് രോഗ വിവരം സ്ഥിരീകരിച്ചത്.
ഇപ്പോള്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഒമാനിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. ഇതോടെ ഒമാനില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. മലയാളിയുടേതടക്കം ഒമ്ബത് കേസുകളാണ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.

Post a Comment

0 Comments