യൂത്ത് അസംബ്ലിയുടെ ജില്ലാതല ഉദ്ഘാടനം


കാഞ്ഞങ്ങാട് : ഇന്ത്യയെ വില്‍ക്കരുത്, വിഭജിക്കരുത്, എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന യൂത്ത് അസംബ്ലിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്കിലെ നെല്ലിക്കാട്ട് യൂണിറ്റില്‍ നടന്നു.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെ രാജേഷ് അധ്യക്ഷനായി. ജില്ലാസെക്രട്ടറി സിജെ സജിത്ത്, പ്രസിഡന്റ് പികെ നിഷാന്ത്, രതീഷ്‌നെല്ലിക്കാട്ട്, പ്രിയേഷ് കാഞ്ഞങ്ങാട്, എന്‍ ഗോപി എന്നിവര്‍ സംസാരിച്ചു. ടി വി സുജിത്ത് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments