സിന്ധ്യ രാജിവെച്ച് ബി.ജെ.പിയില്‍


ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് കൈമാറി. അദ്ദേഹം ഉടന്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. സിന്ധ്യയ്ക്ക് ബി.ജെ.പി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്.
സിന്ധ്യ ഇപ്പോള്‍ ബി.ജെ. പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.
സിന്ധ്യയെക്കൂടാതെ മദ്ധ്യപ്രദേശിലെ 14 വിമത എം. എല്‍.എമാരും രാജിക്കത്ത് അയച്ചിട്ടുണ്ട്. രാവിലെ സിന്ധ്യ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒന്നുകില്‍ തനിക്കു സീറ്റ് നല്‍കണം, അല്ലെങ്കില്‍ മദ്ധ്യപ്രദേശ് ഘടകത്തിന്റെ അദ്ധ്യക്ഷനാക്കണമെന്ന് സിന്ധ്യ കോണ്‍ഗ്രസിന് മുന്നില്‍ നിബന്ധന വച്ചിരുന്നു. ഇതുരണ്ടുമില്ലെങ്കില്‍ രാജി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അനുനയ ശ്രമവുമായി കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

Post a Comment

0 Comments