മഹിളാ മന്ദിരത്തില്‍ വനിതാ ദിനം ആഘോഷിച്ചു


കാസര്‍കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോപ്പതി വകുപ്പ് വനിതാ ആരോഗ്യ ശാക്തീകരണ പദ്ധതിയായ സീതാലയത്തിന്റെ ആഭിമുഖ്യത്തില്‍ പരവനടുക്കത്തെ വനിതാ മന്ദിരത്തില്‍ വനിതാ ദിനം ആഘോഷിച്ചു.
ജീവിതത്തിന്റെ സായാഹ്നത്തില്‍ വൃദ്ധമന്ദിരത്തില്‍ എത്തപ്പെടുകയും ഏകാന്തതയെ ഊര്‍ജമാക്കി കവിതകള്‍ രചിച്ച് പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്ത കുട്ടിയമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. സീതാലയം മെഡിക്കല്‍ ഓഫീസര്‍ ഡോ. രജിത റാണി അധ്യക്ഷത വഹിച്ചു. സീതാലയം കണ്‍വീനര്‍ ഡോ. ഷീബ. യൂ. ആര്‍ , മേട്രന്‍ ശ്യാമള, ആശ പ്രവര്‍ത്തകയായ രാധ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അന്തേവാസികളുടെ കലാപരിപാടികളും പായസ വിതരണവും നടന്നു.
സീതാലയം യൂണിറ്റിലെ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഗാന 'സ്ത്രീ സമത്വം' എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. ജില്ലാ ഹോമിയോ ആശുപത്രി ആയുഷ്മാന്‍ ഭവ യൂണിറ്റിലെ യോഗ പരിശീലക ജിഷാ മഹിളാ മന്ദിരം അന്തേവാസികളെ യോഗ പരിശീലിപ്പിച്ചു.

Post a Comment

0 Comments