ജനകീയ കൂട്ടായ്മ വിജയിപ്പിക്കണം- എല്‍.ജെ.ഡി


കാഞ്ഞങ്ങാട്: രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരായുള്ള ബഹുജന മുന്നേറ്റമെന്ന നിലയില്‍ സ്വാതന്ത്ര്യ സമരത്തിലെ അനശ്വര രക്തസാക്ഷികളായ ഭഗത്‌സിംഗ്, സുഖ്‌ദേവ് ,രാജ്ഗുരു എന്നിവരെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റിയ ദിവസമായ മാര്‍ച്ച് 23 ന് എല്‍ ഡി എഫ് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ വിജയിപ്പിക്കുവാന്‍ ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ. ഡി)കാഞ്ഞങ്ങാട് മണ്ഡല കമ്മിറ്റി യോഗം തീരുമാനിച്ചു .
അരയിലെ എല്‍.ജെ.ഡിപാര്‍ട്ടി പ്രവര്‍ത്തകന്‍ വി.ഗോപിയുടെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന കമ്മിറ്റി അംഗം എം.കുഞ്ഞമ്പാടി ഉദ്ഘാടനം ചെയ്തു. പി പി.രാജന്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ പനങ്കാവ് പി.വി.കുഞ്ഞിരാമന്‍,യു.കെ ജയപ്രകാശ്, എം.കുമാരന്‍, എ ശശിധരന്‍ അത്തിക്കോത്ത് എന്‍ വേലായുധന്‍, വി.ബിജു, സി.സത്യന്‍, കെ.രാമകൃഷ്ണന്‍ പനങ്കാവ്, കെ പി.രാഘവന്‍, പ്രജീഷ് പാലക്കാല്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments