ഭവനനിര്‍മ്മാണ സഹകരണസംഘം മാസ്‌ക്ക് വിതരണം ചെയ്തു


നീലേശ്വരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ഹൗസിംഗ് സഹകരണ സംഘം നീലേശ്വരം ഹോമിയോ ആശുപത്രിയില്‍ മാസ്‌ക് വിതരണം ചെയ്തു.
സംഘം പ്രസിഡണ്ട് മഡിയന്‍ ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ നീലേശ്വരം നഗര സഭ ചെയര്‍മാന്‍ പ്രൊ: കെപി ജയരാജന്‍ മാസ്‌ക് വിതരണം ഉത്ഘാടനം ചെയ്തു. ആരോഗ്യവിഭാഗം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍,എം.രാധാകൃഷ്ണന്‍, പി.വിരാധാകൃഷ്ണന്‍, ടി.പി.ബിന, പി.കുഞ്ഞികൃഷ്ണന്‍, പ്രകാശന്‍.പി സംഘം ഡയരക്ടമാരായ പി.രാമചന്ദ്രന്‍, കെ.വി.ദാമോദരന്‍, സെക്രട്ടറി പി.രമേശന്‍ നായര്‍ ഡോ.രതീഷ് എന്നിവര്‍ സംസാരിച്ചു. സംഘം വൈസ്പ്രസിഡണ്ട് ടി.വി.കുഞ്ഞിരാമന്‍ സ്വാഗതവും ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ: സരളകുമാരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments