കോളേജ് മാഗസിനുകളില്‍ അശ്ലീലം പാടില്ല


കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ നന്മയും ധാര്‍മ്മികതയും വളര്‍ത്തി കൊണ്ടുവരേണ്ട ഇടങ്ങളാണ് കാമ്പസുകളെന്നും അശ്ലീല ചിന്തകളുടെ വ്യാപനത്തിന് സഹായകമാം വിധമുള്ള തുറന്നെഴുത്തുകളല്ല കോളേജ് മാഗസിനുകളില്‍ ഇടം പിടിക്കേണ്ടതെന്നും കാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു.
ഉള്ളും പുറവും അശ്ലീലത മാത്രം നിറഞ്ഞ മുന്നാട്ട് പീപ്പിള്‍സ് കോളേജിലെ മാഗസിന്‍ പിന്‍വലിച്ച് വിദ്യാര്‍ത്ഥി സമൂഹത്തോട് വിദ്യാര്‍ത്ഥി യൂണിയന്‍ മാപ്പു പറയണമെന്നും എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി കോഡിനേറ്റര്‍ ജംഷീര്‍ കടവത്ത്, ചെയര്‍മാന്‍ ബിലാല്‍ ആരിക്കാടി, ജനറല്‍ കണ്‍വീനര്‍ ഫായിസ് ഗോളിയടുക്ക, ട്രഷറര്‍ ഷാനിദ് പടന്ന എന്നിവര്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments