പത്തനംതിട്ടയില്‍ മൂന്ന് പേര്‍കൂടി ഐസൊലേഷനില്‍


പത്തനംതിട്ട: കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയില്‍ മൂന്ന് പേരെക്കൂടി ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരിലൊരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മാറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്. ഇതോടെ മൊത്തം 19 പേരാണ് ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നത്. സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങള്‍ ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് തീരുമാനം. കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കു.
വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കേരളാ അതിര്‍ത്തികളഞ്ഞുതുടങ്ങി. വയനാട്ടിലിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം നിലച്ചു. ചെക്‌പോസ്റ്റിലൂടെ അവശ്യ വാഹനങ്ങള്‍ മാത്രമാകും ഇനി കടന്നുപോകുക . കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും ബസുകളില്ല. ഇന്ന് രാത്രിയോടെ പൂര്‍ണ നിയന്ത്രണം നിലവില്‍ വരും.

Post a Comment

0 Comments