ആരോഗ്യദൗത്യം പദ്ധതി: ജില്ലയില്‍ വാഹന ടെണ്ടര്‍ നിര്‍ത്തിവെച്ചു


നീലേശ്വരം: ആരോഗ്യദൗത്യം പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ വാഹന ടെണ്ടര്‍ ക്ഷണിച്ചതുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ നീട്ടിവെച്ചു.
ഇക്കാര്യത്തില്‍ നീലേശ്വരം ഏരിയാ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാകലക്ടര്‍ക്കും ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ആരോഗ്യ കേരളം ജില്ലാ ഓഫീസിലെ ആവശ്യങ്ങള്‍ക്കായി അഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കാണ് ടെണ്ടറുകള്‍ ക്ഷണിക്കാറുള്ളത്. കഴിഞ്ഞ കുറെ കാലമായി ഈ സ്ഥിതി തുടരുകയാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ആരോഗ്യദൗത്യത്തിന് കീഴില്‍ അവസരം ലഭിക്കാറില്ല. സാധാരണയായി 15 വര്‍ഷത്തേക്കാണ് വാഹനങ്ങള്‍ക്ക് ആര്‍.ടി.ഒ അധികൃതര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നത്. പക്ഷെ, കാഞ്ഞങ്ങാട്ടെ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ തന്നിഷ്ടപ്രകാരം ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുയാണെന്നാണ് ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടന ആരോപിച്ചു.
കലക്ടര്‍ക്ക് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 3, 4, 5 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ച ടെണ്ടര്‍ നടപടികള്‍ മറ്റൊരു ദിവസത്തേക്ക് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
ആരോഗ്യകേരളം പദ്ധതിയുടെ കീഴില്‍ അമ്മയും കുഞ്ഞും പദ്ധതിക്കായി നാല് വാഹനങ്ങള്‍ക്കാണ് ടെണ്ടര്‍ ക്ഷണിച്ചിരുന്നത്. ഇവയില്‍ മൂന്നെണ്ണം ജില്ലാ ആശുപത്രിയിലേക്കും ഒരെണ്ണം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കുമാണ്. എന്‍ഡോസള്‍ഫാന്‍ പദ്ധതിയിലേക്ക് വിവിധ ആശുപത്രിയിലേക്കായി പതിനൊന്ന് വാഹനങ്ങളുടെ ടെണ്ടറാണ് ക്ഷണിച്ചത്. 2016 മുതലുള്ള വാഹനങ്ങളുടെ ടെണ്ടര്‍ ക്ഷണിക്കുന്നത് വഴി തങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്നതായാണ് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടന പരാതിപ്പെട്ടത്. ഇതിനുപുറമെ ജില്ലാ ആരോഗ്യ ദൗത്യത്തിനുകീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരില്‍ പലരും വര്‍ഷങ്ങളായി ജോലിയില്‍ തുടരുന്നതായും സംഘടന ആരോപിക്കുന്നു. താല്‍ക്കാലിക ജീവനക്കാരെ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് പത്ത് വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ടെണ്ടര്‍ വിളിക്കെമെന്നിരിക്കെ ജില്ലാ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ തന്നിഷ്ടപ്രകാരം ടെണ്ടര്‍ വിളിച്ചതിനെതിരെ നടപടി സ്വീകരിക്കണമെന്ന് നീലശ്വരം ഏരിയ ടൂറിസ്റ്റ് ടാക്തി ഡ്രൈവേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.
യൂണിയന്‍ പ്രസിഡണ്ട് ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി സ്റ്റീഫന്‍ ഡി ഐമന്‍, അനീഷ് പുതുക്കൈ, ഗംഗന്‍, ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments