വാക്ഇന്‍ ഇന്റര്‍വ്യൂ


കാസര്‍കോട്: എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും കാസര്‍കോട് ജില്ലാ ഹരിതകേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനായി വാക്ഇന്‍ഇന്റര്‍വ്യൂ മാര്‍ച്ച് 5ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഹരിതകേരളം മിഷന്‍ ജില്ലാ ഓഫീസിലാണ് (കളക്ട്രേറ്റ് ക്യാമ്പസിലെ ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ഒന്നാം നിലയില്‍) വാക് ഇന്‍ഇന്റര്‍വ്യൂ സംഘടിപ്പിച്ചിരിക്കുന്നത്. ഒറിജിനല്‍ രേഖകള്‍ സഹിതം താല്‍പര്യമുള്ളവര്‍ക്ക് ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ആറ് മാസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപെന്റ് ലഭിക്കുന്നതാണ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതാണ്.

Post a Comment

0 Comments