വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു


കാസര്‍കോട്: തളിപ്പറമ്പില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരണപ്പെട്ടു.
ചൂരി സ്വദേശിയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഫായിസ് (16)ആണ് മരിച്ചത്. പരേതനായ ഹമീദ് -സാഹിറ ദമ്പതികളുടെ മകനാണ്.
ശനിയാഴ്ച രാത്രിയാണ് രണ്ട് ബൈക്കുകളിലായി മറ്റു മൂന്ന് സുഹൃത്തുക്കളോടൊപ്പം ഫായിസ് കണ്ണൂരിലേക്ക് കളി നോക്കാന്‍ പുറപ്പെട്ടത്. യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണംവിട്ട് അപകടത്തില്‍പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫായിസിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
ഫാത്വിമ, സലാഹ് എന്നിവര്‍ ഫായിസിന്റെ സഹോദരങ്ങളാണ്.

Post a Comment

0 Comments