കാസര്‍കോട് : കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സഹചര്യത്തില്‍ സാനിട്ടൈസറുകള്‍ ലഭ്യത കുറവു മൂലം ഡിവൈഎഫ്ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ: കോളേജിലെ കെമിസ്ട്രീ ലാബില്‍ നിര്‍മ്മിച്ച സാനിട്ടൈസറുകള്‍ ഇന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വിതരണം ചെയ്യും.
കാസര്‍കോട് ഗവ:കോളേജ് പ്രിന്‍സിപ്പള്‍ അനന്തന് പത്മനാഭന്, പ്രൊഫ. സതീഷ് കുമാര്‍, പ്രൊഫ. അജീഷ് കുമാര്‍, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി, ബ്ലോക്ക് ട്രഷറര്‍ കെ.ഹരീഷന്, മിഥുന് രാജ്, സബീന്‍ ബട്ടംപാറ, കോളേജ് യൂണിയന് ചെയര്മാന് ആദര്‍ശ് എന്നിവര്‍ പങ്കെടുത്തു.
0 Comments