ദേവനന്ദയുടെ മരണം: അപ്രതീക്ഷിത വീഴ്ചമൂലമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്


കൊല്ലം: ദേവനന്ദയുടെ മരണ കാരണം കണ്ടെത്തുന്നതിനായി നടത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. മനപൂര്‍വ്വം ക്ഷതമേല്‍പ്പിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. അപ്രതീക്ഷിത വീഴ്ചയാണ് മരണ കാരണമെന്നാണ് കണ്ടെത്തല്‍. ഇടതു കവിളില്‍ ചെറിയ പാട് വെള്ളത്തില്‍ വീണപ്പോള്‍ സംഭവിച്ചതാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന സൂചനയാണ് ഫോറന്‍സിക് സംഘം നല്‍കിയിരുന്നത്. മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തായിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ചെളിയും കുളിക്കടവിലെ ചെളിയും ഒന്നാണോ എന്നതടക്കമുള്ള പരിശോധനകളും ഫോറന്‍സിക് സംഘം നടത്തിയിരുന്നു.
മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തല്ല മുങ്ങി മരണം നടന്നതെന്ന നിഗമനത്തിലേക്കെത്തുന്നതിനായി മൂന്ന് കാരണങ്ങളും സംഘം മുന്നോട്ടുവച്ചിരുന്നു. ആദ്യത്തേത്, നല്ല ഒഴുക്കുള്ള സമയമായിരുന്നു. അതുകൊണ്ട് തന്നെ ബണ്ടിന് സമീപമാണ് അപകടം സംഭവിച്ചിരുന്നെങ്കില്‍ മൃതദേഹം ബണ്ടിന് സമീപം തന്നെ കിട്ടില്ലായിരുന്നു.

Post a Comment

0 Comments