കൊറോണ : നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍


നീലേശ്വരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി നീലേശ്വരം നഗരസഭാ പ്രദേശത്തെ പൊതുസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കല്ല്യാണമണ്ഡപങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ 50 ല്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടരുതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
നിര്‍ദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് ഉടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതും അനന്തര നടപടിക്കായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതാണെന്നും അറിയിച്ചു.

Post a Comment

0 Comments