ഉദുമ : അമിത്ഷായുടെ പ്രതിപുരുഷനായി കേരളത്തില്‍ അരങ്ങുവാഴുന്ന ഡി.ജി.പി ലോക്നാഥ ബഹറയ്ക്ക് മുന്നില്‍ അഭ്യന്തര മന്ത്രി സ്ഥാനം തന്നെ സമര്‍പ്പിച്ച് നിസ്സഹാനായി നില്ക്കുന്ന പിണറായി വിജയന് ഈ അവസ്ഥ വന്നതിന്റെ പൊരുളറിയാന്‍ സി.പി.എം. അണികളെങ്കിലും തയാറാകണമെന്ന് ഡി.സി.സി.പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു.
ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ബേക്കല്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രാജന് പെരിയ അദ്ധ്യക്ഷനായി. ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ വി.ആര്.വിദ്യാസാഗര്‍, ഗീതാകൃഷ്ണന്‍, എസ്.സോമന്, യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മാവ്വല്‍, സത്യന് പൂച്ചക്കാട്, പി ഭാസ്കരന്‍നായര്‍, കെ.വി.ഭക്തവത്സലന്, സുകുമാരന്‍ പൂച്ചക്കാട്, എന്‍.ചന്ദ്രന് നാലാംവാതുക്കല്, അന്‍വര്‍ മാങ്ങാട്, രാജേഷ് പള്ളിക്കര, ശ്രീകല പുല്ലൂര്‍, കെ.പി.സുധര്‍മ്മ, മണ്ഡലം പ്രസിഡണ്ടുമാരായ വാസു മാങ്ങാട്, ടി.രാമകൃഷ്ണന്, എം.പി.എം.ഷാഫി എന്നിവര്‍ സംസാരിച്ചു.
പളളത്തില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ വി.കണ്ണന് പെരിയ, ചന്തുകുട്ടി പൊഴുതല, പ്രമോദ് പെരിയ, രവീന്ദ്രന് കരിച്ചേരി, ഭാസ്ക്കരന്‍ ചാലിങ്കാല്‍, രാജന് കെ.പൊയിനാച്ചി, ഭാസ്ക്കരന്‍ കായക്കുളം, പി.വി.ഉദയകുമാര്‍, വി.ബാലകൃഷ്ണന് നായര്‍, അഷറഫ് ഇംഗ്ലീഷ്, സുകുമാരന്‍ ആലിങ്കാല്‍, എം.പത്മകുമാര്‍, ഉണ്ണികൃഷ്ണന് പൊയിനാച്ചി,ബാബു മണിയങ്ങാനം, ലത പനയാല്‍ എന്നിവര്‍ നേതൃത്വം നല്കി.
0 Comments