കൊറോണ തടയാന്‍ വ്യാപാരികളും രംഗത്ത്


കാഞ്ഞങ്ങാട്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ബ്രൈക്ക് ദ ചെയ്ന്‍ എന്ന ക്യാമ്പയനിന്റെ ഭാഗമായി കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആലമിപ്പള്ളി പുതിയ ബസ് സ്റ്റാന്റില്‍ ഒരുക്കിയ കൈകഴുകുന്നതിനുള്ള പൊതു സൗകര്യം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് സി. യൂസഫ് ഹാജി അധ്യക്ഷനായി. വൈ സ് പ്രസിഡണ്ട് പി.വി.രാജേന്ദ്ര കുമാര്‍, കെ.വി.ലക്ഷമണന്‍, ട്രഷറര്‍ എ.സുബൈര്‍, സെക്രട്ടറിമാരായ ബി.ഗിരീഷ് നായക്, ബി. നിത്യാനന്ദ നായക്, എ.ഹമ്മീദ് ഹാജി, എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments