കാഞ്ഞങ്ങാട്: കൊറോണയ്ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ജാഗ്രതാ നടപടിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെയും വാട്സ്അപ്പിലൂടെ ആക്ഷേപിച്ചുവെന്നാരോപിച്ച് ഇന്ന് രാവിലെ കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ സി.ഐ.ടി.യു- എസ്.ടി.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.
വാട്സ് ആപ്പില്‍ പോസ്റ്റിട്ട മത്സ്യമാര്‍ക്കറ്റില്‍ ഐസ് എത്തിക്കുന്ന ബല്ലാകടപ്പുറത്തെ ഇസ്ഹാക്കിനെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ വ്യാജപ്രചരണം നടത്തിയതിന് മാര്‍ക്കറ്റിലെ സിഐടിയു യൂണിയന് സെക്രട്ടറി പി.പി ഷൈജു ഹൊസ്ദുര്‍ഗ് സിഐക്ക് നല്കിയ പരാതിയില്‍ ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാക്കിനെതിരെ കേസെടുത്തിട്ടുണ്ട്.
മത്സ്യമാര്‍ക്കറ്റിലെ എല്ലാ വിഭാഗം തൊഴിലാളികളും ഉള്‍പ്പെട്ട ഫിഷ്മാര്‍ക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ഇസ്ഹാക്ക് പ്രചാരണം നടത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ട സിഐടിയു തൊഴിലാളികള്‍ പോസ്റ്റ് നീക്കം ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ മാര്‍ക്കറ്റിലെ അനുബന്ധതൊഴിലാളികളും ലീഗുപ്രവര്ത്തകരുമായ കൊവ്വല്‍പ്പള്ളിയിലെ ഷെറീഫ്, ബല്ലാ കടപ്പുറത്തെ ഇര്ഫാന് എന്നിവര്‍ ഇസഹാക്കിന്റെ നടപടികളെ ന്യായീകരിച്ച് രംഗത്തുവന്നു. ഇത് മാര്‍ക്കറ്റില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നും സംഘര്‍ഷമുണ്ടായത്.
0 Comments