പമ്പ്‌സെറ്റ് അപേക്ഷകളില്‍ കൃഷി ഓഫീസറുടെ സാക്ഷ്യപത്രവും രേഖ


കാഞ്ഞങ്ങാട്: തദ്ദേശ സ്ഥാപനങ്ങള്‍ വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന പമ്പ്‌സെറ്റ് അപേക്ഷകളില്‍ ഇനി കൃഷി ഓഫിസറുടെ സാക്ഷ്യപത്രവും രേഖയായി സ്വീകരിക്കും. കൃഷിയിടത്തിന്റെ നികുതി രശീതിന്റെ പേരില്‍ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ പകരം രേഖ പരിഗണിച്ചത്. കര്‍ഷകന്‍ തന്റെ കൈവശമുളള സ്ഥലത്താണ് കൃഷി ചെയ്യുന്നതെന്ന് കൃഷി ഓഫിസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ പമ്പ് സെറ്റ് നല്‍കണമെന്നാണ് നിര്‍ദ്ദേശം. തദ്ദേശ സ്ഥാപനങ്ങള്‍ വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന പമ്പ് സെറ്റിന് കരം അടച്ച രസീത്, കൈവശാവകാശരേഖ എന്നിവ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് കര്‍ഷകര്‍ക്ക് പലപ്പോഴും സാധിക്കുന്നില്ല. ഇതോടെയാണ് കര്‍ഷകര്‍ പരാതി ഉന്നയിച്ചത്. ഇതു സംബന്ധിച്ച് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് കൃഷി ഓഫിസറുടെ സാക്ഷ്യപത്രവും രേഖയായി ഹാജരാക്കന്‍ അനുമതി നല്‍കിയത്.

Post a Comment

0 Comments