മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: മഡിയന്‍ രചനാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെയും ഇ.എം.എസ് ഗ്രന്ഥാലയം മാട്ടുമ്മല്‍ കൊളവയലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി ഉദ്ഘാടനം ചെയ്തു. ഇഎംഎസ് ഗ്രന്ഥാലയം പ്രസിഡന്റ് രവി കൊളവയല്‍ അധ്യക്ഷത വഹിച്ചു. സുധീഷ് മാട്ടുമ്മല്‍, അനിത ഗംഗാധരന്‍, കമലാക്ഷന്‍ കൊളവയല്‍, എം.ജാനു, അഭിമന്യു എന്നിവര്‍ സംബന്ധിച്ചു. ക്ലാസ്സിന് ഡോ.വി.രചന നേതൃത്വം നല്‍കി.

Post a Comment

0 Comments