കാസര്‍കോട്ടെ യുവാവ് കോഴിക്കോട്ട് മുങ്ങിമരിച്ചു


കോഴിക്കോട്: കാസര്‍കോട് സ്വദേശിയായ യുവാവ് കോഴിക്കോട് കുറ്റിച്ചിറയില്‍ മുങ്ങി മരിച്ചു. അംഗഡിമുഗര്‍ ഒടുവാറിലെ പരേതരായ മുണ്ടൂടല്‍ മഹ്മൂദ് ബീഫാത്തിമ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (35) ആണ് മരിച്ചത്. കോഴിക്കോട്ട് ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ കുറ്റിച്ചിറ പള്ളിക്ക് സമീപത്തെ കുളത്തിലാണ് അപകടം. വിവരമറിഞ്ഞ് ബന്ധുക്കള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് ഇളയ കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം കോഴിക്കോട്ടേക്ക് തിരിച്ചത്. യുവാവിന്റെ ആകസ്മിക മരണം ബന്ധുക്കളെ കണ്ണീരിലാഴ്ത്തി. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: അസ്മ കുഞ്ചാര്‍. മക്കള്‍: നുസ (മൂന്ന്), നുഅ്മാന്‍ (ഒരു മാസം).

Post a Comment

0 Comments