എട്ടുലക്ഷത്തിന്റെ ഹവാല പണവുമായി യുവാവ് പിടിയില്‍ബേക്കല്‍: ഇടപാടുകാരെ കാത്തുനില്‍ക്കുന്നതിനിടെ ഹവാല പണവുമായി യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി. ബദിയടുക്ക സ്വദേശി സി.എ അബ്ദുല്ലയെ (31)യാണ് 18 ലക്ഷം രൂപയുടെ ഹവാല പണവുമായി ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
പള്ളിക്കര മേല്‍പാലത്തിനടിയില്‍ വെച്ചാണ് കെ എല്‍ 14 എക്‌സ് 281 നമ്ബര്‍ കാറുമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഡീ. എസ്.ഐ എം.മനോജ്, എസ് സി.പി.ഒ ബി.ജോഷ്, സുരേഷ്, ഹോംഗാര്‍ഡുമാരായ പി.കെ.ജയന്‍, കെ.പി.അരവിന്ദന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments