സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ശ്രമകരം: ജനങ്ങളുടെ സഹകരണം ആവശ്യം


കാസര്‍കോട്: പുതിയതായി ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ശ്രമകരമാണെന്നും ഇതിന് പൊതുജനങ്ങളുടെ സഹായവും സഹകരണവും ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.
കൊറോണ സ്ഥിരീകരിച്ച വ്യക്തി ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കുറെ ആളുകളുമായി ഇടപെഴുകിയിട്ടുണ്ടെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ ഈ വ്യക്തിയുടെ സമ്പര്‍ക്കപട്ടിക പൂര്‍ത്തിയാക്കാന്‍ പൊതുജനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു.

Post a Comment

0 Comments