യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു


കാഞ്ഞങ്ങാട്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബ്ലഡ് ബാങ്കുകളില്‍ രക്ത ക്ഷാമം നേരിടുന്നത് തടയാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രക്ത ദാനം നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ്,തൃക്കരിപ്പൂര്‍ബ്ലോക്ക് പ്രസിഡന്റ് സോ ണി പൊടിമറ്റം, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് സന്തുടോം ജോസഫ്, മനാഫ് നുള്ളിപ്പാടി, നിഷാന്ത് കല്ലിങ്കാല്‍,വി.വി സുഹാസ്, ശിവപ്രസാദ് അറുവാട്ട്, സത്യനാഥന്‍, രാജേഷ് തമ്പാന്‍, നിധീഷ്‌കടയങ്ങാന്‍, ലിജിന രതീഷ്, ശ്രീകാന്ത്, സനീഷ്, കൃഷ്ണലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments