പ്രകൃതിവിരുദ്ധ പീഡനം: യുവാവ് റിമാന്റില്‍


അമ്പലത്തറ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അമ്പലത്തറ പാറപ്പള്ളിയിലെ അബ്ദുള്ളയുടെ മകന്‍ സമീറിനെയാണ് (35) കോടതി റിമാന്റ് ചെയ്തത്. കേസില്‍ ബങ്കളം വൈനിങ്ങാലിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയില്‍ കഴിഞ്ഞദിവസം രാത്രിയാണ് അമ്പലത്തറ എസ്.ഐ പ്രശാന്തിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഒരാഴ്ച മുമ്പാണ് മൊബൈല്‍ ഫോണ്‍ നന്നാക്കാനെന്നും പറഞ്ഞ് പതിനാറുകാരനെ സമീര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്ന ഇയാള്‍ ഇപ്പോള്‍ ഉത്സവപ്പറമ്പുകളിലും മറ്റും മധുരപലഹാരങ്ങളും ബലൂണുകളും വില്‍പ്പന നടത്തിവരികയായിരുന്നു.

Post a Comment

0 Comments